നന്ദിയോട് : കെ.എസ്.കെ.ടി.യു നന്ദിയോട് ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ 'ജീവനു വേണ്ടി നാടുണർത്തൽ' പ്രതിഷേധ പരിപാടി പച്ച ജംഗ്‌ഷനിൽ നടന്നു.ഏരിയാ കമ്മിറ്റിയംഗം സി.കെ സദാശിവന്റെ അദ്ധ്യക്ഷതയിൽ കെ.എസ്.കെ.ടി.യു വിതുര ഏരിയാ കമ്മിറ്റി പ്രസിഡന്റും വാമനപുരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമായ കെ.പി ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. നന്ദിയോട് ലോക്കൽ കമ്മിറ്റി സെക്രട്ടറി ടി.എസ് സുധീർ സ്വാഗതം പറഞ്ഞു.സി.പി.എം ലോക്കൽ കമ്മിറ്റി അംഗം എസ്.എസ്.സജീഷ് ,എം.കെ. രഘു,സുദർശനൻ,യൂണിറ്റ് സെക്രട്ടറി സിന്ധു എന്നിവർ സംസാരിച്ചു.