തിരുവനന്തപുരം: സംസ്ഥാനത്ത് ജൂൺ ഒന്ന് മുതൽ എസ്.എസ്.എൽ.സി,ഹയർസെക്കൻഡറി പരീക്ഷ ഉത്തരകടലാസുകളുടെ മൂല്യനിർണയം ആരംഭിക്കും. കേന്ദ്രനിർദേശം വന്ന ശേഷമായിരിക്കും സംസ്ഥാനത്ത് സ്‌കൂളുകൾ തുറക്കുന്ന കാര്യത്തിൽ തീരുമാനമെടുക്കുക. ജൂൺ ഒന്നു മുതൽ തന്നെ ഓൺലൈൻ ക്ലാസുകൾ സംസ്ഥാനത്ത് ആരംഭിക്കും. രാവിലെ എട്ടര മുതൽ വൈകുന്നേകം അഞ്ചര വരെയായിരിക്കും ഓൺലൈൻ ക്ലാസുകൾ.
വിദ്യാഭ്യാസ ഡയറക്ടർ ജനറൽ വിളിച്ച യോഗത്തിലാണ് തീരുമാനം. ലോക്ക് ഡൗണ്‍ മൂലം മാറ്റിവച്ച എസ്.എസ്.എൽ.സി, പ്ലസ്.ടു പരീക്ഷകള്‍ ഇന്നലെയാണ് പൂര്‍ത്തിയായത്. ഓണ്‍ലൈന്‍ ക്ലാസില്‍ പങ്കെടുക്കാന്‍ പറ്റാത്തവര്‍ക്ക് മറ്റ് സംവിധാനങ്ങള്‍ ക്രമീകരിക്കും. ഓണ്‍ലൈന്‍ ക്ലാസുകളില്‍ വിദ്യാർത്ഥികൾ പങ്കെടുക്കുന്നുണ്ടെന്ന് അധ്യാപകർ ഉറപ്പാക്കണം. സ്വന്തം വീട്ടിൽ നിന്ന് ഓൺലൈനായി പങ്കെടുക്കാനാകാത്ത കുട്ടികൾക്ക് തൊട്ടടുത്ത കോളേജിനെയോ ലൈബ്രറിയയോ ആശ്രയിക്കാം.
.