accident

വെഞ്ഞാറമൂട്: കാറും ബൈക്കും കൂട്ടിയിടിച്ച് രണ്ടു പേർക്ക് പരിക്ക്. കാർ യാത്രികനായ പിരപ്പൻകോട് രത്നാലയത്തിൽ മുജിത് (24), ബൈക്ക് യാത്രികനായ കിളിമാനൂർ പുളിമാത്ത് രാം നിവാസിൽ അമൽ രാജ് (22) എന്നിവർക്കാണ് പരിക്കേറ്റത്. കഴിഞ്ഞ ദിവസം വൈകിട്ട് 5ന് സംസ്ഥാന പാതയിൽ വെഞ്ഞാറമൂട് ആലുന്തറ ജംഗ്ഷന് സമീപമായിരുന്നു അപകട. പരിക്കേറ്റവരെ വെഞ്ഞാറമൂട് ശ്രീ ഗോകുലം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു