ആറ്റിങ്ങൽ: പൊതു പ്രവർത്തകരുടെ നേതൃത്വത്തിൽ 11 അന്യസംസ്ഥാന തൊഴിലാളികളെ നാട്ടിലേക്ക് തിരികെ എത്തിക്കാൻ സഹായം നൽകി.കിഴുവിലം സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എ.എസ്.ശ്രീകണ്ഠന്റെ നേതൃത്വത്തിലാണ് നാട്ടിലേക്ക് എത്തിച്ചത്. കിഴുവിലം മേഖലയിലുള്ള എൻ.ജി.ഒ അസോസിയേഷൻ പ്രവർത്തകരുടെ നേതൃത്വത്തിലും ഇവർക്ക് അരിയും മറ്റു ധാന്യങ്ങളും നൽകി വരികയായിരുന്നു.ബ്ലോക്ക്‌ പഞ്ചായത്ത്‌ മെമ്പർ മഞ്ജുപ്രദീപ്,എൻ.ജി.ഒ അസോസിയേഷൻ സംസ്ഥാന കമ്മിറ്റി അംഗം പി. ജി.പ്രദീപ്‌,കിഴുവിലം ഗ്രാമപഞ്ചായത്ത് അംഗം ബി.എസ്.ബിജുകുമാർ,പൊതുപ്രവർത്തകരായ ദേവരാജൻ കെ.ഗോപകുമാർ എന്നിവർ നേതൃത്വം നൽകി.