lion

സിഡ്നി: ഓസ്ട്രേലിയയിൽ രണ്ട് സിംഹങ്ങളുടെ ആക്രമണത്തെ തുടർന്ന് ഒരു മൃഗശാല ജീവനക്കാരിയ്ക്ക് ഗുരുതര പരിക്ക്. തെക്കൻ സിഡ്നിയിൽ നിന്നും 150 കിലോമീറ്റർ അകലെയുള്ള ഷോൾഹേവൻ മൃഗശാലയിൽ കഴിഞ്ഞ ദിവസമാണ് സംഭവം. മുഖത്തും കഴുത്തിനും ഗുരുതരമായി പരിക്കേറ്റ 35 കാരിയായ ജെന്നിഫർ ബ്രൗൺ എന്ന ജീവനക്കാരി ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ തുടരുകയാണ്.

കൂട് വൃത്തിയാക്കുന്നതിനിടെയാണ് അപകടം എന്നാണ് റിപ്പോർട്ട്. ജെന്നിഫർ 2013 മുതൽ ഇവിടെ ജോലി ചെയ്ത് വരികയാണ്. സംഭവത്തിൽ ന്യൂ സൗത്ത് വെയ്ൽസ് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ലോക്ക്ഡൗണിനെ തുടർന്ന് മാർച്ച് 25 മുതൽ മൃഗശാല അടഞ്ഞു കിടക്കുകയായിരുന്നു. 2014 ഇവിടെ സന്ദർശകർക്ക് മുന്നിൽ വച്ച് മുതലയുടെ ആക്രമണത്തിൽ മൃഗശാല ജീവനക്കാരൻ ഗുരുതര പരിക്കുകളോടെ തലനാരിഴയ്ക്ക് രക്ഷപ്പെട്ടിരുന്നു.