നെടുമങ്ങാട് :കെ.എസ്.ആർ.ടി.സി ബസുകൾ അണുവിമുക്തമാക്കി യാത്രക്കാർക്ക് ശുഭയാത്ര സമ്മാനിക്കാൻ സ്വന്തം പോക്കറ്റിൽ നിന്ന് പണം മുടക്കി ഹാന്റ് സ്പ്രേയർ പമ്പ് വാങ്ങി നെടുമങ്ങാട് ഡിപ്പോ ജീവനക്കാർ മാതൃകയായി.യൂണിറ്റിലെ ജീവനക്കാരിൽ നിന്ന് സമാഹരിച്ച തുക ഉപയോഗിച്ചാണ് ഹാന്റ് സ്പ്രേയർ പമ്പ് വാങ്ങിയത്.കെ.എസ്.ആർ.ടി എംപ്ലോയിസ് അസോസിയേഷൻ (സി.ഐ.ടി.യു) നേർത്ത് ജില്ലാ പ്രസിഡന്റ് ആർ.വി.ഷൈജുമോൻ നെടുമങ്ങാട് ഡി.ടി.ഒ കെ.കെ.സുരേഷ് കുമാറിനു പമ്പു കൈമാറി.ഡിപ്പോ ജനറൽ സി.ഐ ഹംസത്ത്,സ്ക്വാഡ് ഐ.സി ജിമ്മി,ഇൻസ്പെക്ടർ ഖലീൽ റഹ്മാൻ,എ.ഡി.ഇ ചന്ദ്രശേഖരൻ, ജീവനക്കാരായ വിനീഷ് ബാബു,എസ്.കെ വിപിൻ,ജി.എസ്.ബിജു തുടങ്ങിയവർ നേതൃത്വം നൽകി.