നെടുമങ്ങാട് :ഐ.എൻ.ടി.യു.സി ആനാട് മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ബാങ്ക് ജംഗ്ഷനിൽ പെട്രോൾ ഡീസൽ വില വർദ്ധനയ്ക്കെതിരെ ധർണ നടത്തി.ഐ.എൻ.ടി.യു.സി നിയോജകമണ്ഡലം വൈസ് പ്രസിഡന്റ്‌ ഹുമയൂൺ കബീറിന്റെ അദ്ധ്യക്ഷതയിൽ കോൺഗ്രസ്‌ മണ്ഡലം പ്രസിഡന്റ്‌ ആർ.അജയകുമാർ ഉദ്‌ഘാടനം ചെയ്തു.എസ്.മുജീബ്, വേലപ്പൻ നായർ,മുരളീധരൻ നായർ തുടങ്ങിയവർ പങ്കെടുത്തു.