നെയ്യാറ്റിൻകര: കിസാൻ ക്രെഡിറ്ര് കാർഡുകൾ അട്ടിമറിക്കുമെന്നാരോപിച്ച് കൊല്ലയിൽ ബി.ജെ.പി കർഷകമോർച്ചയുടെ നേതൃത്വത്തിൽ വിവിധ ബാങ്കുകൾക്ക് മുന്നിൽ ധർണ നടത്തി. ധനുവച്ചപുരം എസ്.ബി.ഐ ബാങ്കിന് മുന്നിൽ നടന്ന ധർണ ബി.ജെ.പി സംസ്ഥാന കൗൺസിൽ അംഗം മഞ്ചവിളാകം കാർത്തികേയനും, കേരളഗ്രാമീൺബാങ്ക് മുന്നിൽ നടന്ന ധർണ ബി.ജെ.പി മണ്ഡലം ജനറൽ സെക്രട്ടറി അഡ്വ. മഞ്ചവിളാകം പ്രദീപും ഉദ്ഘാടനംചെയ്തു .ശ്രീകുമാരൻ നായർ, മണ്ഡലം പ്രസിഡൻറ് വിപിൻ, എസ്.സി മോർച്ച മണ്ഡലം പ്രസിഡൻറ് ജി.എസ്. ബിനു, ഒ.ബി.സി മോർച്ച മണ്ഡലം പ്രസിഡൻറ് അനിവേലപ്പൻ, കർഷക മോർച്ച ജില്ലാ കമ്മിറ്റി അംഗം കെ.സി. അനിൽകുമാർ, കർഷക മോർച്ച മണ്ഡലം വൈസ് പ്രസിഡൻറ് പാങ്കോട്ട്കോണം സജി, മണ്ഡലം കമ്മിറ്റി അംഗം മദന മോഹനൻ, എസ്.ഡി. സന്തോഷ്,കൊറ്റാമം സന്തോഷ്, മഞ്ചവിളാകം അനിൽ, ഐ.സി. രാജേഷ്, ഗോപൻ തുടങ്ങിയവർ പങ്കെടുത്തു.