വെള്ളറട: കുന്നത്തുകാൽ ഗ്രാമപഞ്ചായത്തിൽ സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി ഭിഷറീസ് വകുപ്പുമായി ചേർന്ന് വീട്ടുവളപ്പിൽ പടുതക്കുളത്തിൽ മത്സ്യ കൃഷി പദ്ധതി നടപ്പാക്കുന്നു. ഇതിന്റെ ഭാഗമായി മത്സ്യ കൃഷി ചെയ്യുന്നതിന് താത്പര്യമുള്ള പഞ്ചായത്തിലെ ഗുണഭോക്താക്കളിൽ നിന്നും അപേക്ഷ ക്ഷണിച്ചു.അപേക്ഷകൾ ഒന്നിന് വൈകിട്ട് 4ന് മുമ്പായി ഗ്രാമപഞ്ചായത്ത് ഓഫീസിൽ എത്തിക്കണമെന്ന് ഗ്രാമപഞ്ചായത്ത് സെക്രട്ടറി ഹരിഗോപാൽ അറിയിച്ചു.