തിരുവനന്തപുരം: കേരള ത്തിലെ ലോട്ടറി മേഖലയെ സരംക്ഷിക്കണമെന്നാവശ്യപ്പെട്ട് ലോട്ടറി ട്രേഡേഴ്സ് യൂണിയൻ (എ.ഐ.ടി.യു.സി)​ ജില്ലാകമ്മിറ്റിയുടെ നേതൃത്വത്തിൽ ജില്ലാലോട്ടറി ഓഫീസുകൾക്ക് മുന്നിൽ പ്രതിഷേധ സമരം നടത്തി. എ.ഐ.ടി.യു.സി ജില്ലാപ്രസിഡന്റ് സോളമൻ വെട്ടുകാട് ഉദ്ഘാടനം ചെയ്തു. ജില്ലാപ്രസിഡന്റ് കെ.എസ്. മധുസൂദനൻ നായർ അദ്ധ്യക്ഷത വഹിച്ചു. എ.ഐ.ടി.യു.സി ജില്ലാ വൈസ് പ്രസിഡന്റ് പട്ടം ശശിധരൻ അടക്കമുള്ള നേതാക്കൾ പങ്കെടുത്തു. ആറ്റിങ്ങൽ ലോട്ടറി സബ് ആഫീസിന് മുന്നിൽ നടത്തിയ പ്രതിഷേധ സമരം വട്ടിയൂർക്കാവ് സനൽ അദ്ധ്യക്ഷത വഹിച്ചു. എ.ഐ.ടി.യു.സി ആറ്റിങ്ങൽ മണ്ഡലം പ്രസിഡന്റ് മണമ്പൂർ ജി.എസ്‌. ഗോപകുമാർ ഉദ്ഘാടനം ചെയ്തു. നെയ്യാറ്റിൻകര ലോട്ടറി സബ് ആഫീസിന് മുന്നിൽ നടന്ന ധർണ എ.ഐ.ടി.യു.സി നെയ്യാറ്റിൻകര മണ്ഡലം സെക്രട്ടറി ശ്രീകുമാർ ഉദ്ഘാടനം ചെയ്തു. യൂണിയൻ ജില്ലാവൈസ് പ്രസിഡന്റ് സന്തോഷ്.എസ് അദ്ധ്യക്ഷത വഹിച്ചു. ഷീന സ്വാഗതം പറഞ്ഞു. സ്റ്റീഫൻ,ആൽമിൻ,അരുൺ എന്നിവർ പങ്കെടുത്തു.