കോവളം: കോവളം മണ്ഡലത്തിൽ കാലവർഷക്കെടുതിയിൽ തകർന്ന വിവിധ റോഡുകൾ പുനരുദ്ധരിപ്പിക്കുന്നതിന് ഒരു കോടി രൂപയുടെ ഭരണാനുമതി ലഭിച്ചതായി എം. വിൻസെന്റ് എം.എൽ.എ അറിയിച്ചു. കാക്കാമൂല വാറുവിള കായൽക്കര റോഡ്, പെരിങ്ങമ്മല തെറ്റിവിള ശ്രീകൃഷ്ണസ്വാമിക്ഷേത്രം റോഡ്,

നന്നംകുഴി ഊരൂട്ടുവിള ക്ഷേത്രം റോഡ്, പനായറകുന്ന് ഇടുവ സി.എസ്.ഐ ചർച്ച് റോഡ്, കല്ലിയൂർ പകലൂർ മന്നം മെമ്മോറിയൽ റോഡ്, കാക്കാമൂല ഇലവിൻ വിളറോഡ്, മംഗലത്തുകോണം പാലാചൽകോണം റോഡ്, ലക്ഷം,

വെങ്ങാനൂർ നീലകേശിചാനൽ ബണ്ട് റോഡ്, ബാലരാമപുരം റെയിൽവേക്രോസ്സ് ശിവൻകോവിൽ റോഡ്,

തേമ്പാമുട്ടം മുണ്ടുകോണം ശാന്തിപുരം റോഡ് എന്നീ റോഡുകൾക്കായി 10 ലക്ഷം രൂപ വീതം അനുവതിച്ചു.