തിരുവനന്തപുരം : കൊവിഡിൻെറ പശ്ചാത്തലത്തിൽ ആർ.സി.സി.സിയിൽ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ തുടരുമെന്ന് ഡയറക്ടർ രേഖ എ.നായർ അറിയിച്ചു.എല്ലാ ജില്ലകളിലും ഏർപ്പെടുത്തിയിട്ടുള്ള കാൻസർ ചികിത്സാ സൗകര്യം രോഗികൾ ഉപയോഗപ്പെടുത്തണം. വെർച്വൽ ഒ.പി. സംവിധാനത്തിലൂടെ തുടർ പരിശോധനയ്ക്ക് വിധേയരാകാം. രോഗികൾക്ക് അപ്പോയിൻമെന്റ് ലഭിച്ചിട്ടുള്ള ദിവസം ഡോക്ടറുമായി നേരിട്ട് സംസാരിക്കാം. ആർ.സി.സി.യിൽ വരാൻ കഴിയാത്തവർക്ക് അഗ്‌നിരക്ഷാ സേനയുടെ സഹായത്തോടെ വീടുകളിൽ മരുന്ന് എത്തിക്കുന്ന സംവിധാനം തുടരും. തമിഴ്‌നാട്ടിലെ രോഗികൾ കന്യാകുമാരി ആശാരിപ്പള്ളത്തുള്ള ഗവ: മെഡിക്കൽ കോളേജിലെ കാൻസർ ചികിത്സാ സൗകര്യം പ്രയോജനപ്പെടുത്തണം. അടിയന്തര ആവശ്യമുള്ളവർക്ക് മാത്രം നേരിട്ടെത്താം.