മലയിൻകീഴ് :സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി കാട്ടാക്കട നിയോജക മണ്ഡലത്തിൽ നടപ്പിലാക്കുന്ന വിത്തു ചന്ത വിളപ്പിൽ ഗ്രാമ പഞ്ചായത്തിലെ കൃഷി ഭവനിൽ ആരംഭിച്ചു.പദ്ധതിയുടെ ഉദ്ഘാടനം കർഷകർക്ക് വിത്തു നൽകി ഐ.ബി.സതീഷ് എം.എൽ.എ.നിർവഹിച്ചു.ഓണക്കാലത്ത് ആവശ്യമായ പച്ചക്കറികളും മറ്റ് ഉല്പന്നങ്ങളും ലഭ്യമാക്കാനാണ് പദ്ധതി ലക്ഷ്യമിടുന്നത് വിളപ്പിൽ പഞ്ചായത്ത് പ്രസിഡന്റ് കെ.അനിൽകുമാർ, വൈസ് പ്രസിഡന്റ് ഷൈലജ, കൃഷി ഓഫീസർ ചാരുമിത്രൻ എന്നിവർ പങ്കെടുത്തു.