വട്ടിയൂർക്കാവ്:ശക്തമായ കാറ്റിലും മഴയിലും തണൽമരം കടപുഴകിയുണ്ടായ അപകടത്തിൽ കാർ തകർന്നു. മരുതംകുഴി ജംഗ്ഷനിൽ വ്യാഴാഴ്ച രാത്രി 8നാണ് സംഭവം. വട്ടിയൂർക്കാവ് സ്വദേശിനി ഷീബയുടെ മാരുതി ആൾട്ടോ കാറാണ് തകർന്നത്. ഫയർ സ്റ്റേഷൻ അസി.സ്റ്റേഷൻ ഓഫീസർ സന്തോഷ്‌കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമെത്തി മണിക്കൂറുകൾ പരിശ്രമിച്ചാണ് മരത്തിന്റെ ശിഖരങ്ങൾ മുറിച്ചു നീക്കിയത്. വട്ടിയൂർക്കാവ് പൊലീസ് സ്ഥലത്തെത്തി തകർന്ന കാർ സംഭവസ്ഥലത്തുനിന്ന് നീക്കംചെയ്തു.