kseb

തിരുവനന്തപുരം: ലോക്ക് ഡൗൺ കാലത്തെ വൈദ്യുതി ബിൽ തുക അടയ്ക്കാൻ പ്രയാസമുള്ള ഗാർഹിക ഉപഭോക്താക്കൾ തത്കാലം പകുതി തുക അടച്ചാൽ മതിയെന്ന് കെ.എസ്.ഇ.ബി. ബാക്കി തുക രണ്ടു തവണകളായി അടച്ചാൽ മതിയാകും. മുഖ്യമന്ത്രി പിണറായി വിജയന്റെ നിർദേശാനുസരണം മന്ത്രി എം.എം. മണി കെ.എസ്.ഇ.ബി ഉദ്യോഗസ്ഥരുമായി നടത്തിയ ചർച്ചയ്ക്ക് ശേഷമാണ് തീരുമാനം.

വാണിജ്യ വ്യവസായ സ്ഥാപനങ്ങളുടെയും സ്വകാര്യ ആശുപത്രികളുടെയും ലോക്ക് ഡൗൺ കാലയളവിലെ (2020 മാർച്ച്, ഏപ്രിൽ, മേയ്) വൈദ്യുതി ബില്ലിലെ ഫിക്‌സഡ് ചാർജിലും 25 ശതമാനം ഇളവ് നൽകും. ഫിക്‌സഡ് ചാർജിലെ ബാക്കി തുക ഡിസംബർ വരെ പലിശയില്ലാതെ അടയ്ക്കാനുള്ള സാവകാശവുമുണ്ടാകും. ബിൽതുക കൂടുതലായി രേഖപ്പെടുത്തിയെന്ന് ചൂണ്ടിക്കാട്ടുന്ന ഉപഭോക്താക്കളുടെ എല്ലാ പരാതികളും വിശദമായി പരിശോധിക്കണമെന്നും മന്ത്രി ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി.