പറവൂർ : സഹോദരങ്ങൾ തമ്മിലുണ്ടായ തർക്കം കത്തിക്കുത്തിൽ കലാശിച്ചു. മന്നം കമ്പിവേലിക്കകത്ത് മനക്കപറമ്പിൽ സുധീഷ് (38) ആണ് ആശുപത്രിയിലായത്. കഴുത്തിലടക്കം നിരവധി ഭാഗത്ത് കുത്തേറ്റിട്ടുണ്ടെങ്കിലും ഗുരുതരമല്ല. കളമശേരി മെഡിക്കൽ കോളേജിലേക്ക് പ്രവേശിപ്പിച്ചു.സംഭവ സ്ഥലത്തു നിന്നും സഹോദരൻ സുമേഷ് (40) നെ പറവൂർ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്നലെ ഉച്ചയ്ക്ക് മൂന്നു മണിയോടെ ഇവരുടെ വീട്ടിൽ വെച്ചാണ് സംഭവം. ഇരുവരും വിവാഹിതരാണെങ്കിലും ഭാര്യമാർ കുറെ നാളുകളായി അവരുടെ വീടുകളിലാണ്. സഹോദരങ്ങൾ മാത്രമേ വീട്ടിലുള്ളൂ. കേബിൾ ടി.വിക്ക് പൈസ നൽകിയതും സാധാനങ്ങൾ വാങ്ങിയതും സംബന്ധിച്ചാണ് തർക്കം തുടങ്ങിയത്. രണ്ടു പേരും മദ്യലഹരിയിലായിരുന്നതായി പൊലീസ് പറഞ്ഞു. വെട്ടിപരിക്കേൽപ്പിക്കാൻ ഉപയോഗിച്ച് കത്തിയും അരിവാളും പൊലീസിന് വീടിനു സമീപത്തു നിന്നും ലഭിച്ചു.