തിരുവനന്തപുരം: സംസ്ഥാനത്തെ ഹയർസെക്കൻഡറി പരീക്ഷകൾ ഇന്ന് പൂർത്തിയാകും. ഇന്നലെ നടന്ന ഒന്നാം വർഷ പരീക്ഷയിൽ രജിസ്റ്റർ ചെയ്ത 26,3662 പേരിൽ 25,9918 പേർ (98.58%) പരീക്ഷയ്ക്കെത്തി. രണ്ടാം വർഷ പരീക്ഷയിൽ 22,5139 പേർ രജിസ്റ്റർ ചെയ്തതിൽ 3516 പേർ ഹാജരായില്ല. 98.44 ശതമാനമാണ് ഹാജർനില. വി.എച്ച്.എസ്.ഇ ഒന്നാം വർഷത്തിൽ 98.78 ശതമാനവും രണ്ടാം വർഷത്തിൽ 99.29 ശതമാനവും വിദ്യാർത്ഥികൾ പരീക്ഷയെഴുതി.