ration

തിരുവനന്തപുരം: കൊവിഡ് രോഗികളുടെ എണ്ണം വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ ഇന്നു മുതൽ ഒരു മാസം റേഷൻ കടകളിൽ ഇ-പോസ് മെഷീനുകളിൽ ബയോമെട്രിക് അതന്റിക്കേഷൻ നിറുത്തിവച്ചുകൊണ്ട് സിവിൽ സപ്ളൈസ് ഡ‌യറക്ടർ ഉത്തരവിറക്കി. പകരം ഒ.ടി.പി സംബ്രദായം വഴി വിതരണം നടത്തണമെന്നും ഒ.ടി.പി പരാജയപ്പെടുന്ന സാഹചര്യമുണ്ടായാൽ മാന്വൽ ട്രാൻസാക്ഷൻ നടത്താവുന്നതാണെന്നും ഉത്തരവിൽ പറയുന്നു. എന്നാൽ പോർട്ടബിലിറ്റി സൗകര്യം ഉപയോഗപ്പെടുത്തി വിതരണം ചെയ്യുന്നതിന് ബയോമെട്രിക് അതന്റിക്കേഷൻ നിർബന്ധമായും പാലിക്കണം. ഇതിനു മുമ്പായി ഗുണഭോക്താക്കൾ നിർബന്ധമായും സാനിട്ടൈസർ ഉപയോഗിക്കണം.