തിരുവനന്തപുരം: എം.പി. വീരേന്ദ്രകുമാറിന്റെ നിര്യാണത്തിൽ ലോക് താന്ത്രിക് ജനതാദൾ ജില്ലാക്കമ്മിറ്റി അനുശോചിച്ചു. എം.വിജയകുമാർ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് എം.എൻ.നായർ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി ജി.ടി. ബാലു അനുശോചന പ്രമേയം അവതരിപ്പിച്ചു. ജനതാദാ‍ൾ (എസ്)​ ദേശീയ ജനറൽ സെക്രട്ടറി ഡോ.നീലലോഹിതദാസൻ നാടാർ, ​സി.ഐ.ടി.യു സംസ്ഥാന സെക്രട്ടറി വി.ശിവൻകുട്ടി,​സി.പി.ഐ ജില്ല സെക്രട്ടറി ജി.ആ‍ർ.അനിൽ,​ സി.എം.പി സംസ്ഥാന സെക്രട്ടറി സി.പി.ജോൺ, ​ഡി.സി.സി പ്രസിഡന്റ് നെയ്യാറ്റിൻകര സനൽ, ​ബി.ജെ.പി ജില്ല പ്രസിഡന്റ് വി.വി.രാജേഷ്,​ വലിയശാല നീലകണ്ഠൻ ,​ ബാലു കിരിയത്ത്,​ ഷംഷാദ് റഹീം,​സി.ആ‍ർ.അരുൺ,​ പി.കെ.എസ്. രാജൻ ​എന്നിവർ പങ്കെടുത്തു.