വെള്ളറട: ലോക്ക് ഡൗണുമായി ബന്ധപ്പെട്ട് അമ്പൂരിയിലെയും പരിസരപ്രദേശങ്ങളിലെയും വ്യാപാര സ്ഥാപനങ്ങളിൽ പൊലീസും ആരോഗ്യവകുപ്പും സംയുക്തമായി പരിശോധന നടത്തി. മാസ്ക് ധരിക്കാതെ കച്ചവടം നടത്തിയ 21 ഓളം ആളുകളെ കണ്ടെത്തി നിയമനടപടി സ്വീകരിച്ചു. വെള്ളറട സർക്കിൾ ഇൻസ്പെക്ടർ എം.ശ്രീകുമാർ,സബ് ഇൻസ്പെക്ടർ സതീഷ് ശേഖർ,ഹെൽത്ത് സൂപ്പർ വൈസർ ബൈജു,സീനിയർ ഹെൽത്ത് ഇൻസ്പെക്ടർ സലിം ജോസ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. വരും ദിവസങ്ങളിൽ എല്ലായിടത്തും സംയുക്ത പരിശോധ നടത്തുമെന്ന് സർക്കിൾ ഇൻസ്പെക്ടർ പറഞ്ഞു.