ആര്യനാട്: കനത്ത മഴയിൽ ഉഴമലയ്ക്കൽ,ആര്യനാട് പഞ്ചായത്തുകളിൽ വ്യാപക കൃഷിനാശം. താഴ്ന്ന പ്രദേശങ്ങൾ പൂർണമായും വെള്ളത്തിനടിയിലായി. കീഴ്പാലൂർ, പുറുത്തിപ്പാറ, വലിയ കലുങ്ക്, ചേരപ്പള്ളി, അയ്യപ്പൻകുഴി, കുത്തുമൂഴി, കുര്യാത്തി, വഴക്കേകോണം തുടങ്ങിയ സ്ഥലങ്ങളിലാണ് വെള്ളം കയറിയത്. കീഴ്പാലൂർ സ്വദേശികളായ കുമാരി, കൗസല്യ ചേരപ്പള്ളി സ്വദേശി സുരേന്ദ്രൻ, പുലിയൂർ സിനി ഹൗസിൽ പൊലീസുകാരൻ അരുൺ എന്നിവരുടെ വീടുകളിലും വെള്ളം കയറി. ഇവരെ ബന്ധുവീടുകളിൽ മാറ്രി പാർപ്പിച്ചു. ഉഴമലയ്ക്കൽ പഞ്ചായത്തിലെ പരുത്തിക്കുഴി, പുലിയൂർ പ്രദേശത്തെ 20 ഓളം വീടുകൾ ഒറ്റപ്പെട്ടു.