നാഗർകോവിൽ: തമിഴ്നാട്ടിൽ കൊവിഡ് ബാധിതരുടെ എണ്ണം 20246 ആയി ഉയർന്നു. 24 മണിക്കൂറിനിടെ 874 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇന്നലെ 9 പേരാണ് മരിച്ചത്. ഇതോടെ മരിച്ചവരുടെ എണ്ണം 154 ആയി. ചെന്നൈയിൽ മാത്രം 13362 പേർക്ക് കൊവിഡ് ബാധിച്ചു. ഇന്നലെ മാത്രം 618 കേസുകൾ റിപ്പോർട്ട് ചെയ്തു.
ഇതുവരെ 11313 പേരാണ് രോഗമുക്തി നേടിയത്. ആശുപത്രികളിൽ കിടക്ക തികയാതെ വന്നതോടെ പുറത്ത് നീണ്ട നിരയാണ്. മധുര രാജാജി സർക്കാർ ആശുപത്രിയിൽ മരച്ചുവട്ടിൽ വരെ കൊവിഡ് ബാധിതരെ കിടത്തിയിട്ടുണ്ട്.
|