തിരുവനന്തപുരം : സംസ്ഥാനത്ത് രണ്ട് റിമാൻഡ് പ്രതികൾ ഉൾപ്പെടെ 62 പേർക്ക് ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചു. നെയ്യാറ്റിൻകര സ്‌പെഷ്യൽ സബ് ജയിലിലെ രണ്ട് പേർക്കാണ് രോബാധയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു. അതിനിടെ, രോഗം ബാധിച്ച് കോട്ടയത്ത് ചികിത്സയിലായിരുന്ന പത്തനംതിട്ട സ്വദേശി ജോഷി (65) ഇന്നലെ മരിച്ചു. ഇതോടെ മരണം 8 ആയി.
പ്രതികൾക്ക് എവിടെ നിന്നാണ് വൈറസ് ബാധയുണ്ടായതെന്ന് വ്യക്തമായിട്ടില്ല. ഇവരെ കൂടാതെ എയർഇന്ത്യ ക്യാബിൻ ക്രൂവിലെ രണ്ട് പേർക്കും പാലക്കാട് ആരോഗ്യ പ്രവർത്തകനും രോഗം സ്ഥിരീകരിച്ചു. ഇവരുടെയും ഉറവിടം വ്യക്തമല്ല.
62 പേരിൽ 33 പേർ വിദേശത്ത് നിന്നും 23 പേർ മറ്റു സംസ്ഥാനങ്ങളിൽ നിന്നും വന്നതാണ്. എറണാകുളത്ത് ഒരാൾക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധയുണ്ടായത്.10 പേർ രോഗമുക്തരായി.
1150
ഇതുവരെ രോഗം
577
ചികിത്സയിൽ
101
ആകെ ഹോട്ട് സ്‌പോട്ടുകൾ (ഇന്നലെ 22)