covid-package

തിരുവനന്തപുരം: കൊവിഡിൽ പ്രതിസന്ധിയിലായ ചെറുകിട വ്യവസായങ്ങളെ സംരക്ഷിക്കാൻ കേന്ദ്ര സർക്കാൻ ഇളവുകളും പദ്ധതികളും പ്രഖ്യാപിച്ചെങ്കിലും നടപ്പാക്കാൻ വൈകുന്നതിനാൽ ആനുകൂല്യങ്ങൾ കിട്ടുന്നില്ല. വ്യവസായ മേഖലകളെ തരംതിരിക്കുന്ന പരിധി ഉയർത്തി സൂക്ഷ്മ, ചെറുകിട, ഇടത്തരം വ്യവസായങ്ങൾക്ക് ആറുലക്ഷം കോടി രൂപയുടെ പദ്ധതികളാണ് കൊവിഡ് പാക്കേജിൽ ഉൾപ്പെടുത്തിയത്. സംസ്ഥാന സർക്കാരും 3,400 കോടി രൂപയുടെ പാക്കേജ് പ്രഖ്യാപിച്ചു.

ഉത്പാദന,​ സേവന മേഖലകൾക്ക് പ്രത്യേകം മാനദണ്ഡങ്ങളായിരുന്നതും മാറ്റിയിരുന്നു. പുതിയ പാക്കേജ് പ്രകാരം ആറ് ആനുകൂല്യങ്ങളാണ് ചെറുകിട വ്യാവസായികൾക്ക് കിട്ടുക. കൂടുതലും സർക്കാർ ഗ്യാരന്റിയുള്ള വായ്പകളാണ്. എന്നാൽ,​ നിയമഭേദഗതി വരുത്തി ഉത്തരവിറങ്ങിയാലെ ബാങ്കുകളെ വായ്പയ്ക്കായി സമീപിക്കാനാവൂ.

പ്രധാന പ്രഖ്യാപനം

 ₹3 ലക്ഷം കോടി വായ്പ: 4.5 ലക്ഷം യൂണിറ്രുകൾക്ക്. തിരിച്ചടവ് 4 വർഷത്തിനകം. ആദ്യ വർഷം മോറട്ടോറിയം.

 ₹20,000 കോടി വായ്പ: പ്രവർത്തനം നിന്നുപോയ വ്യവസായ യൂണിറ്രുകളുടെ പുനരുദ്ധാരണത്തിന്.

നിലവിലെ മാനദണ്ഡം

 സൂക്ഷ്മ വ്യവസായം

ഉത്പാദന മേഖല: ₹25 ലക്ഷം നിക്ഷേപം

സേവന മേഖല: ₹10 ലക്ഷം നിക്ഷേപം

 ചെറുകിട വ്യവസായം

ഉത്പാദന മേഖല: ₹5 കോടി നിക്ഷേപം

സേവന മേഖല: ₹2 കോടി നിക്ഷേപം

 ഇടത്തരം വ്യവസായം

ഉത്പാദന മേഖല: ₹10 കോടി നിക്ഷേപം

സേവന മേഖല: ₹5 കോടി നിക്ഷേപം

പുതിയ മാനദണ്ഡം

(സേവന, ഉത്പാദന മേഖല വ്യത്യാസമില്ല)

 സൂക്ഷ്മ വ്യവസായം

നിക്ഷേപം: ഒരു കോടി രൂപവരെ

വിറ്രുവരവ്:₹ 5 കോടി വരെ

 ചെറുകിട വ്യവസായം

നിക്ഷേപം: ₹10 കോടി വരെ

വിറ്രുവരവ്: ₹50 കോടി വരെ

 ഇടത്തരം വ്യവസായം

നിക്ഷേപം: ₹20 കോടി വരെ

വിറ്രുവരവ്: ₹100 കോടി വരെ