തിരുവനന്തപുരം: മന്ത്രി കടകംപള്ളി സുരേന്ദ്രന്റെയും സുലേഖയുടെയും ഇളയ മകൻ അനൂപ് സുരേന്ദ്രന്റെ വിവാഹം ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ പാലിച്ച് ചടങ്ങ് മാത്രമായി നടത്തി . ഇന്നലെ വധൂഗൃഹമായ കൊല്ലം കഴ്സൺ നഗർ ശ്രീശങ്കരവിലാസത്തിലായിരുന്നു വിവാഹം. രമേശ് ബാബുവിന്റെയും ഷീബയുടെയും മകൾ ഗീതുവാണ് വധു.
നേരത്തെ നിശ്ചയിച്ച മുഹൂർത്തത്തിലായിരുന്നു വിവാഹം നടന്നത്. ഇരു കുടുംബങ്ങളിൽ നിന്നായി ഇരുപത് പേർ മാത്രമാണ് പങ്കെടുത്തത് . എനർജി മാനേജ്മെന്റ് സെന്ററിൽ എൻജിനീയറാണ് അനൂപ്. ബി.ടെക് ബിരുദധാരിയാണ് ഗീതു.