കുളത്തൂർ: തുമ്പയിൽ മദ്യപന്മാർ തമ്മിലുണ്ടായ സംഘർഷത്തിൽ ഒരാൾക്ക് വെട്ടേറ്റു. കുളത്തുർ സ്റ്റേഷൻകടവ്‌ സ്വദേശി സായി കുമാറിനാണ് (34) മഴുകൊണ്ടുള്ള ആക്രമണത്തിൽ കാലിനും കൈക്കും പരിക്കേറ്റത്. ഇന്നലെ രാത്രി 8 ഓടെ സ്റ്റേഷൻ കടവ് ലക്ഷം വീടിന് സമീപമായിരുന്നു സംഭവം. സംഘർഷവുമായി ബന്ധപ്പെട്ട് നിരവധി കേസുകളിൽ പ്രതിയായ സിബിക്കെതിരെ കേസെടുത്തതായി തുമ്പ സി.ഐ. പറഞ്ഞു. സായി കുമാറിനെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.