kpcc

തിരുവനന്തപുരം: കെ.പി.സി.സി വൈസ് പ്രസിഡന്റുമാരുടെയും ജനറൽസെക്രട്ടറിമാരുടെയും സംഘടനാ ചുമതലക്കാര്യത്തിൽ ഒടുവിൽ തീരുമാനമായി. സംഘടനാചുമതലയുള്ള ജനറൽസെക്രട്ടറി സ്ഥാനത്തേക്ക് കെ.പി. അനിൽകുമാറിനെ നിയോഗിക്കാനുള്ള തീരുമാനത്തിനെതിരെ ഗ്രൂപ്പ് നേതൃത്വങ്ങൾ എതിർപ്പുയർത്തിയതിനെ തുടർന്ന് അനിശ്ചിതത്വത്തിലായ പട്ടികയാണിപ്പോൾ അന്തിമമാക്കിയത്. എതിർപ്പുകളെ മറികടന്ന് അനിൽകുമാറിന് തന്നെയാണ് സംഘടനാചുമതല നൽകിയിരിക്കുന്നത് എന്നതാണ് ശ്രദ്ധേയം.

മുതിർന്ന ജനറൽ സെക്രട്ടറിയായ തമ്പാനൂർ രവിക്ക് ഓഫീസ് കാര്യങ്ങൾ, സോഷ്യൽ ഗ്രൂപ്പുകൾ, നിയമസഭാ, പാർലമെന്റ് തിരഞ്ഞെടുപ്പുകൾ എന്നിവയുടെ ചുമതല നൽകി. തമ്പാനൂർ രവിക്കായാണ് എ ഗ്രൂപ്പ് സമ്മർദ്ദം ചെലുത്തിയിരുന്നത്. 14 ജില്ലകളുടെയും ചുമതലകളുള്ള ജനറൽസെക്രട്ടറിമാരിലേറെയും പുതുമുഖങ്ങളാണ്. യൂത്ത് കോൺഗ്രസ് ചുമതല സി.ആർ. മഹേഷിനും കെ.എസ്.യു ചുമതല അഡ്വ.ജയ്സൺ ജോസഫിനുമാണ്. അസംഘടിതമേഖലാ കോൺഗ്രസിന്റെയും വ്യവസായ സെല്ലിന്റെയും ചുമതല മണക്കാട് സുരേഷിന് നൽകി.

ചുമതലകൾ:

വൈസ് പ്രസിഡന്റുമാർ- പി.സി. വിഷ്ണുനാഥ്- എ.ഐ.സി.സി ഏകോപനം,ശൂരനാട് രാജശേഖരൻ- മാദ്ധ്യമ ഏകോപനം, ജോസഫ് വാഴയ്ക്കൻ- കേന്ദ്രസർക്കാർ ജീവനക്കാരുടെ സർവീസ് സംഘടനകൾ, കെ.പി. ധനപാലൻ- ഐ.എൻ.ടി.യു.സി, റോസക്കുട്ടി- സ്വയംഭരണസ്ഥാപനങ്ങൾ, പത്മജ വേണുഗോപാൽ- മഹിളാ കോൺഗ്രസും കരുണാകരൻ ഫൗണ്ടേഷനും, മോഹൻ ശങ്കർ- ദേവസ്വംബോർഡും ഒ.ബി.സിയും, സി.പി. മുഹമ്മദ്- മെമ്പർഷിപ്പ്, സംഘടനാതിരഞ്ഞെടുപ്പ്, മൺവിള രാധാകൃഷ്ണൻ- ദളിത് കോൺഗ്രസ്, ടി. സിദ്ദിഖ്- സംസ്ഥാന സർവീസ് സംഘടനകൾ, ടി. ശരത്ചന്ദ്രപ്രസാദ്- സേവദൾ, എഴുകോൺ നാരായണൻ- ആദിവാസി കോൺഗ്രസ്.

ജനറൽസെക്രട്ടറിമാർ: (ജില്ലാചുമതല)- കെ. ശിവദാസൻ നായർ- തിരുവനന്തപുരം, പഴകുളം മധു- കൊല്ലം, എ.എ. ഷുക്കൂർ- പത്തനംതിട്ട, പാലോട് രവി- ആലപ്പുഴ, ടോമി കല്ലാനി- ഇടുക്കി, എം.എം. നസീർ- കോട്ടയം, റോയ് കെ.പൗലോസ്- എറണാകുളം, അബ്ദുൾ മുത്തലിബ്- തൃശൂർ, ഒ. അബ്ദുറഹ്മാൻ കുട്ടി- പാലക്കാട്, എൻ. സുബ്രഹ്മണ്യൻ- മലപ്പുറം, കെ. സുരേന്ദ്രൻ- കോഴിക്കോട്, വി.എ. കരിം- വയനാട്, പി.എം. നിയാസ്- കണ്ണൂർ, ജി. രതികുമാർ- കാസർകോട്.