police

തിരുവനന്തപുരം: പൊലീസിൽ പുതിയ വകുപ്പ് മേധാവികളെയും,​ ജില്ല മേധാവികളെയും ചുമതലപ്പെടുത്തിയുള്ള ഉത്തരവ് ഇന്നലെ പുറത്തിറങ്ങി. കേരള പൊലീസ് അക്കാഡമി ഡയറക്ടറായിരുന്ന എ.ഡി.ജി.പി ഡോ. ബി സന്ധ്യയ്ക്ക് പൊലീസ് ട്രെയിനിംഗ് മേധാവിയായി ചുമതല നൽകി. കോസ്റ്റൽ പൊലീസ് വിഭാഗം മേധാവിയായിരുന്ന കെ. പത്മകുമാറിനെ ആംഡ് പൊലീസ് ബറ്റാലിയൻ മേധാവിയാക്കി. കൊച്ചി സിറ്റി പൊലീസ് കമ്മിഷണറായിരുന്ന വിജയ് സാക്കറെയ്ക്ക് കോസ്റ്റൽ വിഭാഗം മേധാവിയുടെ അധിക ചുമതല നൽകി. ചൈത്ര തെരേസ ജോൺ തീവ്രവാദ വിരുദ്ധ സ്‌ക്വാഡ് എസ്.പിയും, പി.എസ്. സാബു ആലപ്പുഴ ജില്ലാ പോലീസ് മേധാവിയും, കെ.എ.പി.വി ബറ്റാലിയൻ മേധാവിയായിരുന്ന വിശ്വനാഥ്.ആർ തൃശൂർ റൂറൽ എസ്.പിയും, വനിത പൊലീസ് വിഭാഗം മേധാവിയായിരുന്ന ഡി. ശില്പ കാസർകോട് ജില്ല പൊലീസ് മേധാവിയുമാകും. കോഴിക്കോട് ഡി.സി.പിയായി സുജിത്ത് ദാസിനെയും പൊലീസ് അക്കാഡമി ഡയറക്ടറായി തുമ്മല വിക്രമിനെയും ചുമതലപ്പെടുത്തി.