വിതുര:സംസ്ഥാന സർക്കാരിന്റെ സുഭിക്ഷകേരളം പദ്ധതിയുടെ ഭാഗമായി വിതുര പഞ്ചായത്തിൽ വിതുര കൃഷി ഭവന്റെ സഹകരണത്തോടെ തരിശായി കിടന്ന നൂറ് ഏക്കർ ഭൂമിയിൽ കൃഷി ആരംഭിച്ചു.പൊന്നാംചുണ്ട് വാർഡിലെ പനനിന്നമൺപുറത്ത് ഡോ. സ്‌കന്ദസ്വാമിപിള്ളയുടെ പുരയിടത്തിലാണ് കൃഷി തുടങ്ങിയത്.പച്ചക്കറി,മരച്ചീനി,വാഴ എന്നിവയാണ് കൃഷി നടത്തുന്നത്. വിതുര പഞ്ചായത്ത് പ്രസിഡന്റ് എസ്.എൽ.കൃഷ്ണകുമാരി ഉദ്ഘാടനം ചെയ്തു.സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാൻമാരായ ഷാഹുൽനാഥ് അലിഖാൻ,എം.ലാലി,പൊന്നാംചുണ്ട് വാർഡ് മെമ്പർ മഞ്ജുഷആനന്ദ്,വിതുര സർവീസ് സഹകരണബാങ്ക് പ്രസിഡന്റ് ഷാജി മാറ്റാപ്പള്ളി,കൃഷി ഓഫിസർ അനാമിക,അസിസ്റ്റന്റ് ഷിബു,വി.എസ്.അരുൺ എന്നിവർ പങ്കെടുത്തു.