വിതുര:തൊളിക്കോട്,വിതുര പഞ്ചായത്തുകളിൽ അഴുകിയ മത്സ്യം വിൽക്കുന്നതായി പരാതി.തേവിയോട്,ചിറ്റാർ,എട്ടേക്കർ, ആനപ്പാറ മേഖലയിൽ കഴിഞ്ഞദിവസം വിറ്റ ചൂര മത്സ്യം മുറിച്ചപ്പോൾ നിറയെ പുഴുക്കളെ കണ്ടെത്തി.നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് വിതുര സി.ഐ.ശ്രീജിത്തും,എസ്.ഐ.സുധീഷും സ്ഥലത്തെത്തി മത്സ്യം പിടികൂടി നശിപ്പിച്ചു.മത്സ്യം കൊണ്ടുവന്ന വാഹനവും പിടികൂടി.ആദിവാസി മേഖലകളിലും ചീഞ്ഞ മത്സ്യം വൻ തോതിൽ വിറ്റഴിക്കുന്നതായും പരാതി ഉണ്ട്.