s-vijayakumaran-nair

ഉള്ളൂർ: ജോയിന്റ് കൗൺസിൽ ഒഫ് സ്റ്റേറ്റ് സർവീസ് ഓർഗനൈസേഷൻ ജനറൽ സെക്രട്ടറി എസ്.വിജയകുമാരൻ നായർ 31 വർഷത്തെ സർക്കാർ സേവനത്തിന് ശേഷം സർവീസിൽ നിന്നും വിരമിക്കുന്നു. 1988ൽ കാസർകോട് ഗവ.താലൂക്ക് ആശുപതിയിൽ ബ്ലഡ് ബാങ്ക് ടെക്നീഷ്യനായി സേവനം ആരംഭിച്ചു. പാലോട് വെറ്റിനറി ബയോളജിക്കൽ ഇൻസ്റ്റിറ്റ്യൂട്ട്, തൃശൂർ മെഡിക്കൽ കോളേജ് എന്നിവിടങ്ങളിലെ സർവീസിന് ശേഷം 1993 മുതൽ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ജോലി ചെയ്തുവരുന്നു. ജോയിന്റ് കൗൺസിൽ ബ്രാഞ്ച് സെക്രട്ടറി, ജില്ലാ പ്രസിഡന്റ്, സംസ്ഥാന സെകട്ടറി, കേരളാ എൻ.ജി.ഒ എഡിറ്റർ, എം.എൻ.വി.ജി അടിയോടി ഗ്രന്ഥശാല പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചു. 2012 മുതൽ ജോയിന്റ് കൗൺസിലിന്റെ ജനറൽ സെക്രട്ടറിയാണ്.