പാലോട്:നന്ദിയോട് തുമ്പോട്ടുകോണം നിവാസികൾക്ക് റോഡിലെത്തണമെങ്കിൽ രണ്ടു കിലോമീറ്ററോളം കാൽനടയായി യാത്ര ചെയ്യണം.65 ഓളം കുടുംബങ്ങളുടെ ആശ്രയമായ ഈ വഴി 1 കി. മീ മാത്രമാണ് കോൺക്രീറ്റ് ചെയ്തിട്ടുള്ളത്. ബാക്കി ഭാഗം മുഴുവൻ ചെളി നിറ‌ഞ്ഞ് സഞ്ചാരയോഗ്യമല്ലാതായിരിക്കുകയാണ്.ഒരു രോഗിയെ ആശുപത്രിയിലെത്തിക്കണമെങ്കിൽ ചെളിവെള്ളം നിറഞ്ഞ കുഴി കടക്കാൻ തലയിൽ ചുമക്കേണ്ട സ്ഥിതിയാണ്.എത്രയുംവേഗം നിലവിലുള്ള വഴി ഗതാഗത യോഗ്യമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.