തിരുവനന്തപുരം:മൂന്ന് പതിറ്റാണ്ടുനീണ്ട അദ്ധ്യാപക ജീവിതത്തിന് ശേഷം സെന്റ്. ജോസഫ്സ് ഹയർ സെക്കൻഡറി സ്കൂളിലെ പ്രഥമാദ്ധ്യാപകൻ ജോസഫ് സാർ വിരമിച്ചു. ഒരേ വിദ്യാലയത്തിൽ 30 വർഷം അദ്ധ്യാപകൻ, നാല് വർഷം പ്രഥമാദ്ധ്യാപകൻ എന്ന നേട്ടവുമായാണ് അദ്ദേഹം പടിയിറങ്ങുന്നത്. സംസ്ഥാന, ദേശീയ തലത്തിൽ നിരവധി നേട്ടങ്ങൾ സ്കൂൾ കൈവരിച്ചത് ഇദ്ദേഹത്തിന്റെ നേതൃത്വത്തിലാണ്. എൻ.സി.സി, എസ്.പി.സി, സ്കൗട്ട് തുടങ്ങിയ പ്രവർത്തനങ്ങളിൽ സ്കൂൾ മുന്നിലെത്തിയതിന്റെ പിന്നിലെ ചാലകശക്തി ജോസഫ് സാർ ആയിരുന്നു. കോട്ടയം കടനാട് സ്വദേശിയാണ്. കോളേജ് ഒഫ് അപ്ലൈഡ് സയൻസിലെ എച്ച്.ഒ.ഡി ഡാലി ജോണാണ് ഭാര്യ. മക്കൾ: നിത്യാ ജോസ്,നിഖിൽ ജോസ്.