ramesh

തിരുവനന്തപുരം: ബെവ്ക്യൂ ആപ്പ് അഴിമതിയിലെ ഒന്നാം പ്രതി മുഖ്യമന്ത്രിയുടെ ഓഫീസാണെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. മാനദണ്ഡങ്ങൾ പാലിക്കാതെ ഒരു പരിചയവും ഇല്ലാത്ത കമ്പനിക്ക് വഴിവിട്ട് കരാർ നൽകിയതിനു പിന്നിൽ ദുരൂഹതയും അഴിമതിയുമുണ്ട്. 29 കമ്പനികൾ ടെൻഡറിൽ പങ്കെടുത്തുവെന്നാണ് രേഖകളിൽ വ്യക്തമാക്കുന്നത്. ഒരു സാങ്കേതിക നിലവാരവും ഇല്ലാത്ത കമ്പനിക്ക് ആപ്പ് തയ്യാറാക്കാനുള്ള അനുമതി നൽകിയതിലൂടെ തന്നെ അഴിമതി നടന്നിട്ടുണ്ടെന്ന് മനസിലാക്കാം. പ്രതിപക്ഷം ആരോപണങ്ങൾ മാത്രം ഉന്നയിക്കുന്നുവെന്നാണ് മുഖ്യമന്ത്രി പറയുന്നത്. പ്രതിപക്ഷം ഉന്നയിച്ച ഏതെങ്കിലും ആരോപണം തെറ്റാണെന്ന് തെളിയിക്കാൻ മുഖ്യമന്ത്രിക്ക് സാധിക്കുമോയെന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു.