ആറ്റിങ്ങൽ: പുകയില വിരുദ്ധ ദിനത്തോടനുബന്ധിച്ച് ഇന്ത്യൻ ദെന്തൽ അസോസിയേഷൻ ആറ്റിങ്ങൽ ശാഖ തയ്യാറാക്കിയ ഹ്രസ്വചിത്രത്തിന്റെ റിലീസ് അടൂർ പ്രകാശ് എം.പി നിർവഹിച്ചു.ഡോ.ബിജു എ നായർ,ഡോ.അഭിലാഷ്,ഡോ.അനീഷ്, ഡോ.ഷെറിൻ കലാം,ഡോ.അലക്സ് ഫിലിപ്പ്, ഡോ.വിഷ്ണു ജെ.എസ്, ഡോ.കൃഷ്ണമോഹൻ,ഡോ.വിനയ് എന്നിവർ പങ്കെടുത്തു. ഐ.ഡി.എയുടെ യു ടൂബ് ചാനലിലും വെബ്സൈറ്റിലുമാണ് ചിത്രം റിലീസ് ചെയ്യുന്നത്.ഡോക്ടർമാർ തന്നെയാണ് ഇതിലെ കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.ഐ.ഡി.എ ആറ്റിങ്ങൽ ശാഖയിലെ ഡോക്ടർമാരുടെ നേതൃത്വത്തിൽ ആറ്റിങ്ങൽ കൊല്ലമ്പുഴയിലെ ശ്രീ പദ്മനാഭ ചാരിറ്റബിൾ ആശുപത്രിയിൽ ആരംഭിക്കുന്ന സൗജന്യ ദന്തരോഗ നിർണയ വിഭാഗം ഉടൻ പ്രവർത്തനം ആരംഭിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.