fireforce

തിരുവനന്തപുരം :ആരോഗ്യ വകുപ്പിന്റെയും ആർ.സി.സി.യുടെയും യുവജന കമ്മീഷന്റെയും സഹകരണത്തോടെ ഫയർഫോഴ്സ് ഇതുവരെ 1800 രോഗികൾക്ക് 16 ലക്ഷത്തോളം രൂപയുടെ മരുന്നെത്തിച്ചു . വിവിധ ജില്ലകളിലും തമിഴ്നാട്ടിൽ കന്യാകുമാരിയിലുമായി ആർ.സി.സി.യുടെ സഹകരണത്തോടെ 23 ചികിത്സാകേന്ദ്രങ്ങൾ നിലവിൽ പ്രവർത്തിക്കുന്നുണ്ട്.

ഈ കേന്ദ്രങ്ങളിൽ ചികിത്സയിലുള്ള രോഗികൾക്കുള്ള മരുന്നുകളാണ് ചികിത്സാ കേന്ദ്രങ്ങളിലും രോഗികളുടെ വീടുകളിലും

ഫയർഫോഴ്സ് എത്തിക്കുന്നത്.

മഹത്തായ ജീവകാരുണ്യ പ്രവർത്തനം നടത്തുന്ന ഫയർഫോഴ്സിലെ ജീവനക്കാർക്ക് നന്ദി അറിയിക്കുന്നു

മരുന്നെത്തിക്കുന്നതിൽ മാത്രമല്ല അവരെ ആശുപത്രികളിലെത്തിക്കുന്നതിനും നടത്തുന്ന പ്രവർത്തനങ്ങൾ അഭിന്ദനാർഹമാണ്.'


- കെ.കെ.ശൈലജ

ആരോഗ്യമന്ത്രി