പൂവാർ: പുല്ലുവിള സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിൽ എം. വിൻസെന്റ് എം.എൽ.എയുടെ നേതൃത്വത്തിൽ അവലോകന യോഗം ചേർന്നു. കഴിഞ്ഞ ദിവസം ഡൽഹിയിൽ നിന്നും പുല്ലുവിളയിൽ എത്തിയ യുവാവിന് കൊവിഡ് സ്ഥിരീകരിച്ചതിന്റെ പശ്ചാത്തലത്തിലാണ് യോഗം ചേർന്നത്. ഫയർ ഫോഴ്സിന്റെ നേതൃത്വത്തിൽ ശുചീകരണം നടത്താൻ യോഗം തീരുമാനിച്ചു. സുരക്ഷയുടെ ഭാഗമായി ആരോഗ്യ പ്രവർത്തകർക്ക് പി.പി.ഇ കിറ്രുകൾ എം.എൽ.എ ഫണ്ടിൽ നിന്നും തുക അനുവദിക്കുമെന്ന് എം.എൽ.എ പറഞ്ഞു. മെഡിക്കൽ ഓഫീസർ ഡോ. മംഗള, കരുംകുളം പഞ്ചായത്ത് പ്രസിഡന്റ് ജി. അനിൽകുമാർ, ജനപ്രതിനിധികളായ രാജി, ഐസ്റ്റിൻ, അൽബീന റോബിൻസൺ, കരുംകുളം ജയകുമാർ, പഞ്ചായത്ത് സെക്രട്ടറി സന്തോഷ് കുമാർ, ഹെൽത്ത് സൂപ്പർവൈസർ മുരളീധരൻ തുടങ്ങിയവർ പങ്കെടുത്തു.