mask

തിരുവനന്തപുരം: നരേന്ദ്ര മോദി സർക്കാരിന്റെ ഒന്നാം വാർഷികം പ്രമാണിച്ച് മെയ് 30 മുതൽ ജൂൺ 30 വരെ എല്ലാവീടുകളിലും മാസ്കുകളും സാനിറ്രൈസറും എത്തിക്കാനുള്ള പ്രധാനമന്ത്രിയുടെ ആഹ്വാനം ഏറ്റെടുത്ത് സംസ്ഥാനത്ത് ഒ.ബി.സി മോർച്ച പത്തു ലക്ഷം മാസ്കുകൾ വിതരണം ചെയ്യും. സംസ്ഥാനത്തെ പിന്നാക്കവിഭാഗക്കാരുടെ ബുദ്ധിമുട്ടുകളും പാരമ്പര്യ തൊഴിലാളികളുടെ പ്രശ്നങ്ങളും പഠിച്ച് കേന്ദ്രത്തിന് റിപ്പോർട്ട് നൽകും. വീഡിയോ കോൺഫറൻസ് വഴി നടത്തിയ ഒ.ബി.സി മോർച്ച നേതൃയോഗത്തിൽ സംസ്ഥാന പ്രസിഡന്റ് എൻ.പി രാധാകൃഷ്ണൻ, ജനറൽ സെക്രട്ടറിമാരായ എ.പി അരുൺപ്രകാശ്, പി.ആർ.രശ്മിൽ നാഥ്, വൈസ് പ്രസിഡന്റുമാരായ ആ‌ർ.എസ് മണിയൻ, എസ. കൃഷ്ണൻ, ഋഷിപല്പു, രാജൻ തറയിൽ സെക്രട്ടറിമാരായ സതീശ് പദ്മനാഭൻ, സുനിൽ ജി. മാക്കൻ, ജയപ്രകാശ് വാകത്താനം ട്രഷറർ നവീൻ രാജ് ,ജില്ലാ പ്രസിഡന്റുമാർ, ജനറൽ സെക്രട്ടറിമാർ എന്നിവർ പങ്കെടുത്തു.