ബാലരാമപുരം: സിസിലിപുരം പുനർജനി പുനരധിവാസകേന്ദ്രത്തിലെ അന്തേവാസികൾക്ക് നടക്കാനുള്ള ഉപകരണങ്ങൾ കെയർ ആൻഡ് ക്യൂയർ നൽകി. ഹോം ഹെൽത്ത് കെയർ ആൻഡ് ക്യൂയർ മാനേജിംഗ് ഡയറക്ടർ ഷിജു സ്റ്റാൻലി പുനർജനി പുനരധിവാസ കേന്ദ്രം പ്രസിഡന്റ് ഷാ സോമസുന്ദരത്തിന് ഉപകരണങ്ങൾ കൈമാറി. കെയർ ആൻഡ് ക്യൂയർ പ്രോജക്ട് മാനേജർ ഗിന്നസ് കുമാർ, സീനിയർ സിറ്റിസൺ ചെയർമാൻ ബാലരാമപുരം പി. അൽഫോൺസ് എന്നിവർ പങ്കെടുത്തു.