തിരുവനന്തപുരം: കണക്കിനെ ഭയക്കുന്നവർക്കും ജയിക്കാൻ ബുദ്ധിമുട്ടില്ലാത്ത ചോദ്യങ്ങളാണ് ഹയർസെക്കൻഡറി രണ്ടാംവർഷ അവസാനപരീക്ഷയ്ക്ക് ചോദിച്ചത്. സ്കൂൾ ജീവിതത്തിന്റെ അവസാന പരീക്ഷ വലയ്ക്കാതിരുന്നതിന്റെ സന്തോഷത്തിലാണ് വിദ്യാർത്ഥികൾ. കുഴയ്ക്കാത്ത ചോദ്യങ്ങളാണെന്ന് അദ്ധ്യാപകർ സാക്ഷ്യപ്പെടുത്തുന്നു. സിലബസ് വിട്ടുള്ള ചോദ്യങ്ങൾ ഉണ്ടായില്ല. പഠത്തത്തിൽ ശരാശരിക്കാരായ വിദ്യാർത്ഥികൾക്കും 80 ശതമാനത്തോളം മാർക്ക് നേടാവുന്ന പരീക്ഷയായിരുന്നു. ബുദ്ധിമുട്ടുള്ള ഇന്റഗ്രേഷൻ, ഡിഫറൻസ്യേഷൻ, പ്രോബബിലിറ്റി എന്നിവയിൽ നിന്ന് ചോദിച്ചത് എളുപ്പമുള്ള ചോദ്യങ്ങളാണ്. മൂന്നു മാർക്കിന്റെയും നാലു മാർക്കിന്റെയും ഓരോ ചോദ്യം മാത്രമാണ് അല്പം കുഴപ്പിച്ചത്.എളുപ്പമുള്ള പാഠഭാഗങ്ങളിൽ നിന്ന് വിഷമമുള്ള ചോദ്യങ്ങൾ ചോദിച്ചെന്ന് ചില വിദ്യാർത്ഥികൾ പരിഭവം പറഞ്ഞു.
കഴിഞ്ഞ നാലു വർഷത്തിനിടെ കണക്ക് വിഷയത്തിൽ ഏറ്റവും എളുപ്പമുള്ള പരീക്ഷയായിരുന്നു. പരീക്ഷ വൈകിയതും ക്ലാസുകൾ കഴിഞ്ഞ് വലിയ ഇടവേള ഉണ്ടായതും ചില കുട്ടികൾക്ക് ബുദ്ധിമുട്ട് സൃഷ്ടിച്ചു.
- ഫ്രാൻസിസ് പി.എസ്
പ്രിൻസിപ്പൽ, സെന്റ്. മേരീസ് എച്ച്.എസ്.എസ് വിഴിഞ്ഞം