vaettikili-pic1

നാഗർകോവിൽ: ഉത്തരേന്ത്യയിൽ കർഷകരെ വലച്ച വെട്ടുക്കിളിയുടെ ആക്രമണം കന്യാകുമാരി ജില്ലയിലും തുടങ്ങി. തമിഴ്നാട്ടിലെ കൃഷ്ണഗിരി ജില്ലയിൽ വെട്ടുക്കിളി ആക്രമണത്തിൽ നശിച്ച കൃഷിയിടങ്ങൾ കൃഷി വകുപ്പ് ഉദ്യോഗസ്ഥർ പരിശോധിക്കുന്നതിനിടെയാണ് ഇന്നലെ കന്യാകുമാരി ജില്ലയിലെ വേർക്കിളമ്പിയിലും ഇവയുടെ ആക്രമണമുണ്ടായത്. മുളവിള സ്വദേശി എബ്രഹാം എന്ന കർഷകന്റെ പുരയിടത്തിലെ വാഴകളിലും റബറിലുമാണ് ആദ്യം വെട്ടുക്കിളികളെ കണ്ടത്. കൃഷിവകുപ്പിന്റെ നേതൃത്വത്തിൽ ഉദ്യോഗസ്ഥർ പരിശോധന നടത്തി.