തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്നലെ 58 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതിൽ ഏഴു പേർ എയർ ഇന്ത്യ വിമാനത്തിലെ ജീവനക്കാരാണെന്നും രോഗബാധയുണ്ടായത് എങ്ങനെയെന്ന് വ്യക്തമല്ലെന്നും മന്ത്രി കെ.കെ.ശൈലജ അറിയിച്ചു.
ഇന്നലെ രോഗം ബാധിച്ചവരിൽ 17 പേർ വിദേശത്ത് നിന്നും 31 പേർ ഇതര സംസ്ഥാനങ്ങളിൽ നിന്നും വന്നതാണ്. പാലക്കാട്ട് ഒരു ആരോഗ്യ പ്രവർത്തകയ്ക്കും കൊല്ലത്തും പാലക്കാട്ടും ഓരോരുത്തർക്കും സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു. 10 പേർ രോഗമുക്തരായി.
പുതിയ രോഗികൾ
തൃശൂർ:10, പാലക്കാട്:9, കണ്ണൂർ:8, കൊല്ലം:4, ഇടുക്കി:4, എറണാകുളം,കോഴിക്കോട്: 4 വീതം, കാസർകോട്: 3, തിരുവനന്തപുരം,ആലപ്പുഴ: 2 വീതം, കോട്ടയം: ഒരാൾക്ക്
5 ഹോട്ട് സ്പോട്ടുകൾ കൂടി
തിരുവനന്തപുരം:മാണിക്കൽ, പാലക്കാട്: പാലക്കാട് മുനിസിപ്പാലിറ്റി, തച്ചമ്പാറ, പട്ടാമ്പി, കോട്ടയം: മാടപ്പള്ളി എന്നിവയാണ് പുതിയ ഹോട്ട് സ്‌പോട്ടുകൾ. ആകെ: 106.
624: ചികിത്സയിലുള്ളവർ
575: രോഗമുക്തരായവർ
1208: ആകെ രോഗികൾ
9: ആകെ മരണം