ബാലരാമപുരം: മുതിർന്ന സോഷ്യലിസ്റ്റ് നേതാവും മുൻ കേന്ദ്രമന്ത്രിയും രാജ്യസഭാംഗവും ലോക് താന്ത്രിക് ജനതാദൾ (എൽ.ജെ.ഡി)​ നേതാവുമായ എം.വി.വീരേന്ദ്രകുമാർ എം.പിയുടെ നിര്യാണത്തിൽ എൽ.ജെ.ഡി ബാലരാമപുരം പഞ്ചായത്ത് കമ്മിറ്റി അനുശോചിച്ചു. പ്രസിഡന്റ് എം.കെ.രഘു അദ്ധ്യക്ഷത വഹിച്ചു. കേരള എൻ.ജി.ഒ സെന്റെർ സംസ്ഥാന സെക്രട്ടറി ബിന്ദുലാൽ ചിറമേൽ അനുശോചന പ്രമേയം അവതരിപ്പിച്ചു. കോവളം മണ്ഡലം പ്രസിഡന്റ് വിജയകുമാരൻ നായർ,​ കരിച്ചൽ ഗോപാലകൃഷ്ണൻ,​ പാറക്കോണം വേണു,​ സുഗന്ധി എന്നിവർ സംസാരിച്ചു.