തിരുവനന്തപുരം : കൊവിഡ് പ്രതിസന്ധിയെ തുടർന്ന് അയൽ സംസ്ഥാനങ്ങളിൽ നിന്നും വിദേശത്ത് നിന്നുമായി ഇതുവരെ 1,27,089 പേർ കെരളത്തിൽ മടങ്ങിയെത്തി. വിമാനത്തിൽ 17,720, കപ്പലിൽ 1621, ട്രെയിനിൽ 9796, സ്വകാര്യ വാഹനങ്ങളിൽ 97,952 പേരുമാണെത്തിയത്. 1,30,157 പേരെ നിരീക്ഷണത്തിലാക്കി. ഇവരിൽ 1,28,953 പേർ വീടുകളിലോ സർക്കാർ കേന്ദ്രങ്ങളിലോ ആണ്. 1204 പേർ ആശുപത്രികളിലാണ്.