നാഗർകോവിൽ: കന്യാകുമാരി ജില്ലയിൽ ഇന്നലെ 9പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ജില്ലയിൽ രോഗബാധിതരുടെ എണ്ണം 69 ആയി. ചെന്നൈ ഡി.ജി.പി ഓഫീസിൽ ജോലി ചെയ്യുന്ന കുമാരപുരം തൊപൂർ സ്വദേശിക്കും കോട്ടാർ സ്വദേശിയായ 33 വയസുകാരനും ഗുജറാത്തിൽ നിന്നുവന്ന കൊല്ലങ്കോട് സ്വദേശിനിക്കും കുവൈറ്റിൽ നിന്നുള്ള പുതുക്കട സ്വദേശികളായ ഒരേ കുടുംബത്തിലെ 35 വയസുകാരനും ഇയാളുടെ ഭാര്യയ്ക്കും 4 വയസുള്ള കുട്ടിക്കും ചെന്നൈയിൽ നിന്നുവന്ന ഇടയ്ക്കോട് കുടുക്കച്ചിവിള സ്വദേശിയായ 26 വയസുകാരൻ, 25 വയസുകാരൻ, 25 വയസുള്ള യുവതി എന്നിവർക്കുമാണ് രോഗം. ഇവരെ ആശാരിപ്പള്ളം ആശുപത്രിയിലേക്ക് മാറ്റി. പ്രദേശത്തെ ജില്ലാ ഭരണകൂടം ഹോട്ട്സ്പോട്ടായി പ്രഖ്യാപിച്ചു. ജില്ലയിൽ ഇതുവരെ 27 പേരാണ് രോഗമുക്തി നേടിയത്. ആശാരിപ്പള്ളം ആശുപത്രിയിൽ 40 പേർ ചികിത്സയിലുണ്ട്. ജില്ലയിൽ ഇതുവരെ മരിച്ചത് രണ്ടുപേർ.