തിരുവനന്തപുരം:തിരുവനന്തപുരം കോർപ്പറേഷൻ മേയർ കെ.ശ്രീകുമാറിന്റെ മകൻ ഡോ.സമർ ശ്രീകുമാറിന്റെ വിവാഹം നാളെ നടക്കും. ഇലിപ്പോട് സൗരഭ്യയിൽ രാജേന്ദ്രന്റെയും പ്രസന്നയുടെയും മകളായ രമ്യയാണ് വധു. കൊവിഡ് പശ്ചാത്തലത്തിൽ വധൂഗൃഹത്തിൽ വളരെ ലളിതമായാണ് വിവാഹം. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഡയബറ്റിക്ക് സെന്റർ പുലയനാർക്കോട്ടയിലെ ഡോക്ടറാണ് സമർ ശ്രീകുമാർ. രമ്യ ഗവേഷണ വിദ്യാർത്ഥിനിയാണ്.