തിരുവനന്തപുരം : ക്ഷേമനിധിയിൽ അംഗങ്ങളായിട്ടുള്ള മുഴുവൻ പേർക്കും ആനുകൂല്യം നൽകണമെന്നും നിർമ്മാണ മേഖലയിലെ പ്രതിസന്ധികൾക്ക് പരിഹാരം കാണണമെന്നും ആവശ്യപ്പെട്ട് കേരള നിർമ്മാണ തൊഴിലാളി കോൺഗ്രസ് ജില്ലാകമ്മിറ്റി സെക്രട്ടേറിയറ്റിനു മുന്നിൽ നിൽപ്പു സമരം സംഘടിപ്പിച്ചു.വിജയൻ തോമസ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് തോംസൺ ലോറൻസ്, ശാസ്തമംഗലം വനജൻ, ലീലാമ്മ ഐസക്, കരകുളം ശശി,ഹാജി ആൾസെയിന്റ്സ്, ഷാജി ഡിക്രൂസ്, രാജേഷ് വിജയൻ, ബിജു ഒ.എസ്. നായർ തുടങ്ങിയവർ നേതൃത്വം നൽകി.
ക്യാപ്ഷൻ.......................
നിർമ്മാണ മേഖലയിലെ പ്രതിസന്ധികൾക്ക് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് കേരള നിർമ്മാണ തൊഴിലാളി കോൺഗ്രസ് ജില്ലാകമ്മിറ്റി സെക്രട്ടേറിയറ്റിനു മുന്നിൽ സംഘടിപ്പിച്ച നിൽപ്പുസമരം വിജയൻ തോമസ് ഉദ്ഘാടനം ചെയ്യുന്നു. ജില്ലാ പ്രസിഡന്റ് തോംസൺ ലോറൻസ്, ശാസ്തമംഗലം വനജൻ, ലീലാമ്മ ഐസക്, കരകുളം ശശി, ഹാജി ആൾസെയിന്റ്സ് എന്നിവർ സമീപം