തിരുവനന്തപുരം: വാട്ടർ അതോറിട്ടിയുടെ ടെക്‌നിക്കൽ അംഗം ടി. രവീന്ദ്രൻ 31 വർഷത്തെ സേവനത്തിനു ശേഷം വിരമിക്കുന്നു. സേവന കാലയളവിൽ നൂറോളം പുതിയ കുടിവെള്ള പദ്ധതികൾ പൂർത്തീകരിക്കാൻ അദ്ദേഹം നേതൃത്വം നൽകി. 2017ൽ നെയ്യാറിലെ കാപ്പുകാട് നിന്നും തിരുവനന്തപുരം നഗരത്തിൽ വെള്ളമെത്തിച്ച പദ്ധതിയുടെ നേതൃനിരയിലും അദ്ദേഹം പ്രവർത്തിച്ചു. കണ്ണൂർ ജില്ലാ ആശുപത്രിയിൽ ശിശുരോഗ വിദഗ്ദ്ധയായ ശർമ്മിളയാണ് ഭാര്യ. പോണ്ടിച്ചേരി ജിപ്ടെറിൽ മെഡിക്കൽ വിദ്യാർത്ഥിയായ അമൽ, ഹൈദരാബാദ് ഐ.ഐ.ടിയിൽ ബി. ടെക് വിദ്യാർത്ഥിയായ അശ്വിൻ എന്നിവർ മക്കളാണ്.