കല്ലിയൂർ: ചെങ്കോട്ട് റസിഡന്റ്സ് ആൻഡ് വെൽഫെയർ അസോസിയോഷന്റെയും ജില്ലാ ഹോമിയോ ആശുപത്രിയുടെയും ഹോമിയോപതിക് ഫൗണ്ടേഷൻ ഓഫ് ഇന്ത്യയുടെയും ആഭിമുഖ്യത്തിൽ നടന്ന ഹോമിയോപ്രതിരോധ മരുന്ന് വിതരണവും മാസ്ക് വിതരണവും കല്ലിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആർ. ജയലക്ഷ്മി ഉദ്ഘാടനം ചെയ്തു. അസോസിയോഷൻ പ്രസിഡന്റ് കെ. രാജൻ ബാബു, സെക്രട്ടറി ടി. മധു, ജോയിന്റ് സെക്രട്ടറിമാരായ കെ. ശ്രീകുമാർ, എൽ.രാധ, മുൻപ്രസിഡന്റ് ജി. മധുസൂധനൻ നായർ, ട്രഷറർ ജി. മോഹനൻ, കമ്മിറ്റി അംഗങ്ങളായ നടരാജൻ, സ്മിത, സുരേന്ദ്രൻ എന്നിവർ പങ്കെടുത്തു.