തിരുവനന്തപുരം:അണക്കെട്ടുകളുടെ പട്ടികയിൽ നിന്നും മാറ്റി അരുവിക്കര ഡാമിനെ കുടിവെള്ള വിതരണത്തിനുള്ള തടയണയാക്കി മാറ്റിയ തീരുമാനം വിചിത്രമാണെന്ന് കെ.എസ്.ശബരീനാഥൻ എം.എൽ.എ പറഞ്ഞു. ഒരു തരത്തിലുള്ള ആലോചനകളും നടത്താതെയുള്ള ദുരന്ത നിവാരണ അതോറിറ്റിയുടെ തീരുമാനത്തെ സംബന്ധിച്ച് വിശദമായ ചർച്ചകൾ നടത്തണമെന്നും ശബരീനാഥൻ ആവശ്യപ്പെട്ടു. മാലിന്യങ്ങൾ നീക്കം ചെയ്ത് ഡാമിന്റെ വിസ്തൃതി കൂട്ടാനുള്ള നടപടി സ്വീകരിക്കാതെ ഡാമിനെ ഇല്ലാതാക്കാനുള്ള നീക്കം അനാവശ്യമാണെന്നും ഗൗരവമേറിയ വിഷയത്തെ സംബന്ധിച്ച് ജനപ്രധിനിധികളുമായി അടിയന്തരമായി കൂടിയാലോചനകൾ നടത്താൻ സർക്കാർ തയ്യാറാകണമെന്നും ശബരീനാഥൻ ആവശ്യപ്പെട്ടു.